2007, മാർച്ച് 17, ശനിയാഴ്‌ച

അനീതി

പാച്ചുവിനെപ്പോളും അനീതി കണ്ടാല്‍ ചോര തിളക്കും. ധാര്‍മികരോക്ഷം കൊണ്ടതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. പലപ്പൊഴും ഒന്നും ചെയ്യാന്‍ സാധിക്കാറില്ല. നിസഹായനായി നോക്കി നില്‍ക്കാനെ പാച്ചുവിനു കഴിയൂ. കഴിയുന്നിടത്തൊക്കെ പ്രതികരിക്കാറുണ്ട്‌. പലപ്പോഴും ഇതൊക്കെ പാച്ചുവിനെ കുഴപ്പത്തിലെത്തിച്ചിട്ടെയുള്ളൂ. ഒരു സഹപ്രവര്‍ത്തകന്റെ പുറത്തുകയറി മേലധികാരികള്‍ സവാരി ചെയ്യുകയാണെന്നു കണ്ടപ്പോള്‍ ഞാനിന്നു പ്രതികരിച്ചു. അതിന്റെ ഫലം (സായിപ്പിന്റെ ഭാഷയില്‍ 'റിസള്‍ട്ട്‌') അധികം താമസിക്കാതെ അറിയും. നല്ലതായാലും ചീത്തയായാലും പാച്ചുവിനു പ്രശ്നമില്ല. ശരി എന്നു തോന്നിയതു പാച്ചു ചെയ്തു. അത്രെയുള്ളൂ.

2 അഭിപ്രായങ്ങൾ:

  1. എന്താ ഇത് - മന്ത്രി എന്ന ശത്രുവിന്റെ പ്രേതമോ, ഗോപാലനില്ലാത്തൊരു പാച്ചുവോ?
    -കുറുപ്പേ,വേണ്ട മോനെ വേണ്ടാ...

    എന്നാലും സ്വാഗതം!

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ മന്ത്രിയുമല്ല; പ്രേതവുമല്ല. പാച്ചു സാക്ഷാല്‍ പാച്ചുക്കുറുപ്പ്. പിന്നെ സ്വാഗതം ചൊല്ലിയതിനു നന്ദി. തുടക്കക്കാരനല്ലെ. എങിനെ മറുപടി അയക്കണം എന്നു നിശ്ചയമില്ലായിരുന്നു. അതാണു താമസിച്ചതു.

    മറുപടിഇല്ലാതാക്കൂ